എല്ലാ വിവാദങ്ങൾക്കും പിന്നിൽ മദ്യ വ്യവസായികൾ -ഉമ്മൻചാണ്ടി

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ വിവാദങ്ങൾക്കും പിന്നിൽ മദ്യ വ്യവസായികളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാർ പൂട്ടിയത് കൊണ്ട് നഷ്ടമുണ്ടായ ചിലരുടെ സാന്നിധ്യമാണ് ഇതിന് പിന്നിലുള്ളത്. ബാറുകൾ പൂട്ടിയത് വഴി വലിയ വിലയാണ് സർക്കാറിന് കൊടുക്കേണ്ടി വന്നത്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. യു.ഡി.എഫിന്‍റെ മദ്യനയത്തെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും വ്യക്തമായി വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്‍റെ മദ്യനയം വ്യക്തവും പ്രായോഗികവും എൽ.ഡി.എഫിന്‍റേത് അവ്യക്തവുമാണ്. ബാർ തുറന്നു നൽകാമെന്ന് എൽ.ഡി.എഫ് മദ്യലോബികൾ വാക്ക് നൽകിയിട്ടുണ്ട്. ഇതാണ് കുറച്ചു കാലമായി എൽ.ഡി.എഫ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫിന്‍റെ മദ്യനയത്തെ വീട്ടമ്മമാർ പിന്തുണക്കുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറച്ച് 10 വർഷം കൊണ്ട് നിരോധം നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ആലോചിച്ച് ഉറച്ചെടുത്ത തീരുമാനമാണിത്. ബിഹാറിൽ ഒറ്റയടിക്കാണ് മദ്യനിരോധം നടപ്പാക്കുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.