ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും

കോഴിക്കോട്: ബംഗ്ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്ക് തടവും പിഴയും. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫല്‍ (30), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍ അംബിക എന്ന സാജിത (35) എന്നിവരെയാണ് കോടതി തടവിനും പിഴക്കും ശിക്ഷിച്ചത്. നൗഫലിനെ എട്ട് വർഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സുഹൈല്‍ തങ്ങള്‍ക്ക് അഞ്ച് വർഷവും ഭാര്യ അംബികക്ക് മൂന്ന് വർഷവുമാണ് തടവ് ശിക്ഷ. ഇരുവരും 25,000 രൂപ വീതം പിഴ അടക്കണം. ബംഗ്ലാദേശിലെ ഇന്ത്യൻ എംബസി മുഖേന പിഴസംഖ്യ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധിപറഞ്ഞത്. നാലു മുതൽ എട്ടുവരെയുള്ള പ്രതികളെ മതിയായ തെളിവുകളില്ലെന്ന കാരണത്താൽ വെറുതെവിട്ടു.

നാലും മുതല്‍ എട്ടുവരെ പ്രതികളായ കര്‍ണാടക വീരാജ്പേട്ട കന്നടിയാന്‍െറ വീട്ടില്‍ സിദ്ദീഖ് (25), കൊണ്ടോട്ടി കെ.പി ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം(47),  കാപ്പാട് പീടിയക്കല്‍ റിയാസ് (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ (കുഞ്ഞാമു-45), ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മല്‍ ടി.കെ. മൊയ്തു (45) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ യുവതി പീഡനത്തിനിരയായെന്നും അവിടെനിന്ന് രക്ഷപ്പെട്ട് പീഡനവിവരം പൊലീസില്‍ അറിയിച്ചെന്നുമാണ് കേസ്. ഒമ്പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴി. എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വെച്ച് ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പൊലീസുകാരുമുണ്ടായിരുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ നഗ്ന ചിത്രം എടുത്ത് തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹികെട്ട് രക്ഷപ്പെട്ട് ഫ്ളാറ്റിന് തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നും യുവതി മൊഴി നൽകിയിരുന്നു.

ഭര്‍ത്താവും മൂന്ന് മക്കളുമുള്ള താന്‍ ബംഗ്ളാദേശ് രാജര്‍ കോട്ട് രാം നഗറില്‍ തയ്യല്‍ പരിശീലകയായി കഴിയവേ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയിലെ മുംബൈ ഹാജി അലി മസ്ജിദ് കാണാന്‍ എത്തിയതാണ്. ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒറ്റക്ക് തീവണ്ടിയില്‍ കൊല്‍ക്കത്തയില്‍ വന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ വന്നപ്പോള്‍ ഒന്നാം പ്രതി നൗഫലിനെ കണ്ടു. കേരളത്തില്‍ സെയില്‍സില്‍ മികച്ച ജോലി കിട്ടുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതിനാലാണ് കോഴിക്കോട്ടേക്ക് ബസില്‍ പോന്നത്. ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആറാം പ്രതി റിയാസ് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റിലത്തെിച്ചു. അവിടെ പ്രതികളായ അംബികയും ഭര്‍ത്താവ് രണ്ടാംപ്രതി സുഹൈലും തന്നെ താമസിപ്പിച്ച് പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. കൂടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നും യുവതി  വ്യക്തമാക്കിയിരുന്നു.

അതിനിടെ വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ വെച്ച് ചുമതലക്കാരിയുടെ നേതൃത്വത്തില്‍ കടുത്ത മാനസിക പീഡനത്തിനിരയാക്കിയതിനെതുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കേസ് നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേക്കുപോകണമെന്ന ആവശ്യം പരിഗണിച്ച് യുവതിയെ ബംഗ്ളാദേശിലേക്ക് അയക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. കേസുമായി ബന്ധമില്ലാത്തവരെ മുഴുവന്‍ പുറത്താക്കി രഹസ്യമായായിരുന്നു വിചാരണ നടത്തിയിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.