കൊട്ടാരക്കര: പരിശീലനത്തിനിടെ തെരുവുനായ ആക്രമണം, വേദന കടിച്ചമർത്തി യൂഫോണിയം വായിച്ചു കയറിയത് ഒന്നാം സ്ഥാനത്തേക്ക്. എച്ച്.എസ് വിഭാഗം ബാൻഡ് മേള മത്സരത്തിൽ പത്തനാപുരം മൗണ്ട് താബോര്‍ ഹൈസ്കൂൾ ടീമിലെ ബെനീറ്റ പി. സാബുവിനാണ് രണ്ടു ദിവസം മുമ്പ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
എല്ലാ ദിവസവും വൈകീട്ട് നാല് മണി മുതലായിരുന്നു സ്ക്കൂളില്‍ ബാന്റ് പരിശീലനം ക്രമീകരിച്ചിരുന്നത്. അതിനുശേഷം തലവൂർ പറങ്കിമാംമുകൾ സ്വദേശിയായ ബെനീറ്റ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. പത്തനാപുരത്തുവെച്ചാണ് നായ കടിച്ചത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിരോധ കുത്തിവെപ്പിന്റെ ഒരു വാക്സിൻ എടുത്ത ശേഷം ജില്ല മല്സരത്തിനെത്തുകയായിരുന്നു. യൂഫോണിയമാണ് ബെനീറ്റ വായിച്ചത്. വാശിയേറിയ മല്‍സരത്തില്‍ വിദ്യാലയം ഒന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലയില്‍ കന്നിയങ്കത്തിനാണ് മൗണ്ട് താബോര്‍ ഇത്തവണ എത്തിയത്. എറണാകുളം സ്വദേശികളായ നിതിന്‍ ജോസഫ്, കെ.വി.അരുണ്‍, ഗോപകുമാര്‍ എന്നിവരായിരുന്നു പരിശീലകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.