ഇടതുമുന്നണിയുടെ നയം മദ്യവര്‍ജനംതന്നെ –കാനം രാജേന്ദ്രന്‍

കൊച്ചി: ഇടതുമുന്നണിയുടെ നയം മദ്യവര്‍ജനംതന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐക്കും സി.പി.എമ്മിനും പ്രത്യേകം നയമില്ളെന്നും കാനം വ്യക്തമാക്കി. മദ്യവര്‍ജനത്തെക്കുറിച്ച് എല്‍.ഡി.എഫ് പറഞ്ഞാല്‍ കത്തോലിക്ക സഭക്ക് വിശ്വാസമില്ല. വേറെ ചിലര്‍ പറഞ്ഞാല്‍ വിശ്വാസമാണ്. ഇതിന്‍െറ ലോജിക്ക് മനസ്സിലാകുന്നില്ളെന്നും കാനം പറഞ്ഞു.
യു.ഡി.എഫിന്‍െറ പ്രകടനപത്രികയില്‍ പറഞ്ഞത് ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുമെന്നായിരുന്നു. അതു തന്നെയാണ് എല്‍.ഡി.എഫിന്‍െറയും നയം. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറയുന്നത് മദ്യത്തിന്‍െറ ഉപഭോഗം ഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തന്നെയാണ്. എറണാകുളം പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മറ്റൊരു കാര്യത്തിലും യോജിക്കാത്തതിനാലാണ് മദ്യനയം മാത്രം ഉയര്‍ത്തിക്കാട്ടുന്നത്.  പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് അതിന് ബാറുകളൊന്നും പൂട്ടിയിട്ടില്ലല്ളോ എന്നായിരുന്നു മറുപടി.
നിയമസഭക്കകത്തും പുറത്തും എല്‍.ഡി.എഫിനെ നയിക്കാന്‍ വി.എസിന് ഒരു അയോഗ്യതയും കാണുന്നില്ളെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ എല്‍.ഡി.എഫിനെ അച്യുതാനന്ദന്‍ നയിക്കണമെന്ന നിലയില്‍ വളച്ചൊടിച്ചതായി കാനം കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.