രക്തം നല്‍കാന്‍ സന്നദ്ധരായി നൂറു കണക്കിന് പേര്‍

പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് രക്തം നല്‍കാന്‍ നൂറു കണക്കിനുപേര്‍ രംഗത്ത്. വിവരം അറിഞ്ഞ് 1500 പേര്‍ ആണ് രക്തം നല്‍കാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. നേരത്തെ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നവര്‍ക്കാണ് വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട രക്തം ആവശ്യമുള്ളത്. 350ലേറെ പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.