ദുരന്തത്തില്‍ അനുശോചിച്ച് ലോക നേതാക്കള്‍

പരവൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ അനുശോചനവുമായി ലോക നേതാക്കള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടനിലെ വില്യം രാജകുമാരന്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു എന്നാണ് മാര്‍പാപ്പ അറിയിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു നവാസ് ശരീഫ് മോദിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചത്. അതേ സമയം പാകിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവര്‍ക്ക് മോദിയും അനുശോചനം രേഖപ്പെടുത്തി.

 

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.