നന്മയുടെ പൊൻകണിയൊരുക്കി ഇന്ന്​ വിഷു

കോഴിക്കോട്: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും പൊന്‍കണിയൊരുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണികണ്ടും കൈനീട്ടം നൽകിയും വിഷു ആേഘാഷിക്കുകാണ് മലയാളികൾ. സൂര്യൻ മീനത്തിൽ നിന്ന് മേട രാശിയിലേക്ക് കടക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. രാത്രിയുടെയും പകലിെൻറയും ദൈർഘ്യം തുല്യമാവുമെന്നതാണ് വിഷു ദിനത്തിെൻറ പ്രേത്യകത.

കാർഷിക സമൃദ്ധിയുടെ ഗതകാല സ്മരണകൾ പങ്കുവെക്കുന്ന ദിവസമാണ് വിഷു. മുന്‍കാലങ്ങളില്‍ പുതുമഴയില്‍ കുതിര്‍ന്ന മണ്ണിലേക്ക് കര്‍ഷകര്‍ ഇറങ്ങിയിരുന്ന നാളായിരുന്നു ഇത്. വരാനിരിക്കുന്ന നല്ല നാളെക്കുവേണ്ടിയുള്ള കാത്തിരിപ്പു കൂടിയാണ് വിഷു.

 ശബരിമലയിലും ഗുരുവായൂരിലും വിഷുക്കണി ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4 മുതല്‍ 7 മണി വരെയായിരുന്നു ശബരിമലയിൽ വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.