അഴീക്കോട് മത്സരിക്കുന്നത് അച്ഛനെ മറന്ന മകന്‍ -ഉമ്മന്‍ ചാണ്ടി

പുതിയതെരു (കണ്ണൂര്‍): എം.വി.ആറിന്‍െറ മകന്‍ നികേഷ് കുമാറാണ് അഴീക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അച്ഛനെ മറന്ന, അച്ഛന്‍െറ പാത തുടരാത്ത മകനായിട്ടാണ് നികേഷ് കുമാര്‍ ഇവിടെയത്തെിയത്. 46 വര്‍ഷത്തെ നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രയാസമായി തോന്നിയത് മാര്‍ക്സിസ്റ്റ് എം.എല്‍.എമാര്‍ നിയമസഭക്കകത്ത് സ്പീക്കറുടെ മുന്നിലിട്ട് എം.വി. രാഘവനെ ചവിട്ടിമെതിച്ച രംഗമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയതെരുവില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും പെട്ടെന്ന് എല്ലാം പൊറുത്തും സഹിച്ചും അച്ഛനെ മറക്കാന്‍ കഴിയുമോ എന്നാണ് ഞാനോര്‍ത്തത്. അത് സാധിക്കുമെന്നാണ് നികേഷ് ഇവിടെ തെളിയിച്ചത്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ജനങ്ങളാണ് അഴീക്കോട്ടുള്ളത്. ഇത് നികേഷ് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.