ന്യൂഡല്‍ഹി: സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചത് കേന്ദ്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി. പുതിയ ബാറുകള്‍ അനുവദിക്കണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രസര്‍ക്കാറിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. മദ്യം പൂര്‍ണമായും നിരോധിക്കുന്ന കാര്യം തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും ത്രീ സ്റ്റാര്‍ ,ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദമാണ് കേന്ദ്രം തള്ളിയത്. ഇന്നലെയാണ് സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചും ഈ വര്‍ഷം ഒരും ബാറിനുമാണ് ലൈസൻസ് നൽകിയത്. ഇതോടെ പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം പഞ്ചനക്ഷത്ര പദവി അനുവദിച്ച ബാറുകളുടെ എണ്ണം എട്ടായി. ആകെ നക്ഷത്ര ബാറുകളുടെ എണ്ണം 30 ആയും ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.