പിണറായിയുടെ പരാമർശം: മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട -കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരാമർശം വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പിണറായി വിജയൻ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടിയെ വിവാദത്തിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

വി.എസ്. അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നിൽക്കുന്നുണ്ടെന്ന് പിണറായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.