സുരേഷ് ഗോപിയുടെ എം.പിസ്ഥാനം പെരുമാറ്റച്ചട്ട ലംഘനപരിധിയില്‍

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്‍െറ പരിധിയില്‍. നിയമനം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന മുറക്ക് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംശക്തിയെന്ന നിലയില്‍ മത്സരിക്കുന്ന ബി.ജെ.പിയുടെ താരപ്രചാരകനാണ് സുരേഷ് ഗോപി. പ്രചാരണത്തിന് പാര്‍ട്ടി ചെലവില്‍ ഹെലികോപ്ടറും ഏര്‍പ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ എം.പി സ്ഥാനം വെച്ചുനീട്ടുക വഴി, കേന്ദ്രാധികാരം പ്രയോജനപ്പെടുത്തി പാരിതോഷികം നല്‍കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം.

സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് അടിസ്ഥാനം രാഷ്ട്രീയ ചായ്വാണ്. അതിന് തെരഞ്ഞെടുത്ത സമയവും രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് തെരഞ്ഞെടുപ്പു വേളയിലെ ഈ നിയമനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്‍െറ നിയമനം രാഷ്ട്രീയ തീരുമാനമല്ളെന്ന് സുരേഷ് ഗോപി വാദിക്കുന്നതു തന്നെ, ആ നിലക്ക് അത് ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവിലാണ്.

അതേസമയം, കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഈ ‘സമ്മാന’ത്തിന്‍െറ ലക്ഷ്യമെന്താണെന്ന് വ്യക്തം. സുരേഷ് ഗോപിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കുമെന്ന പ്രചാരണവും കൂട്ടത്തില്‍ നടത്തി താരമൂല്യം വര്‍ധിപ്പിച്ച് ബി.ജെ.പി മുതലാക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.