രണ്ടുദിവസത്തിനകം വി.എസ് ആരോപണങ്ങൾ തിരുത്തണമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ഏകആയുധം വ്യാജ ആരോപണങ്ങളാണ്. രണ്ടുദിവസത്തിനകം ഇത് തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. എന്നാൽ വി.എസ് ഉപയോഗിക്കുന്ന വാക്കുകളുടെ അർഥം തനിക്കറിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിനെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചാണ്. കോൺഗ്രസ് വർഗീയതെക്കതിരെ സന്ധിയില്ലാ സമരം നടത്തുകയാണ്. 1977ൽ സി.പി.എമ്മും ജനസംഘവും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറക്കരുതെന്നും ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.