മന്ത്രിമാര്‍ക്കെതിരായ കേസ് : വി.എസ് ആരോപണം തിരുത്തിയില്ലെങ്കില്‍ നിയമനടപടിയെന്ന് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും തമ്മിലെ വാക്പയറ്റ് വീണ്ടും. തനിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുണ്ടെന്ന ആരോപണം രണ്ടുദിവസത്തിനകം പിന്‍വലിച്ചില്ലെകില്‍ വി.എസിനെതിരെ നിയമനടപടിയെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പ്. ആരോപണമുന്നയിച്ചാല്‍ പോരെന്നും കേസുകളിലെ എഫ്.ഐ.ആര്‍ എങ്കിലും ഹാജരാക്കണമെന്നും അദ്ദേഹം വി.എസിനെ വെല്ലുവിളിച്ചു. കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോപണം പലതവണ പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുന്ന കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങളറിയുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സുപ്രീംകോടതി വരെയത്തെിയ കേസുണ്ടെന്നാണ് വി.എസ് പറഞ്ഞുനടക്കുന്നത്. മുഖ്യമന്ത്രിക്ക് ഒന്നിനും ഉത്തരമില്ളെന്നും പറയുന്നു. വി.എസിനുള്ള ഉത്തരങ്ങള്‍ ഒൗദ്യോഗിക രേഖകള്‍തന്നെയാണ്. പറയുന്നതെല്ലാം പിഴക്കുന്ന പതിവുള്ളയാള്‍ക്ക് എന്തും പറയാം. പണ്ടൊരു മന്ത്രിയെ പോഴനെന്ന് വിളിച്ചത് ആരും മറന്നുകാണില്ല. പ്രസ്താവന പിന്‍വലിച്ചില്ളെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷനും പരാതിനല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് യു.ഡി.എഫിനു മേല്‍ ആര്‍.എസ്.എസ് ബന്ധമാരോപിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. ആര്‍.എസ്.എസ് ബന്ധമാര്‍ക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. 1977ല്‍ ജനസംഘവും ഇടതുമുന്നണിയും ഒന്നിച്ചാണ് മത്സരിച്ചത്. അന്ന് ഒരേ മുന്നണിയിലിരുന്നാണ് കെ.ജി. മാരാറും പിണറായിയും മത്സരിച്ചത്. 1989ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കൊപ്പം നിന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍.  ബിഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാനിടയാക്കി തനിച്ച് മത്സരിച്ചവരാണ് ഇവര്‍. ജനസംഘത്തിനൊപ്പം മത്സരിച്ച ആ പിണറായിയാണ് യു.ഡി.എഫിനെ പഠിപ്പിക്കാന്‍ വരുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. തൊണ്ടയടപ്പ് കാരണമായിരിക്കാം പിണറായി പത്രസമ്മേളനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതെന്നും അല്ലാതെ മുങ്ങുന്നയാളാണെന്ന് പറയാന്‍ കഴയില്ളെന്നും അദ്ദേഹം പരിഹസിച്ചു. കിട്ടിയതിന് പലിശസഹിതം തിരിച്ചുകൊടുക്കുമെന്ന പി. ജയരാജന്‍െറ പ്രസ്താവനയോട് ‘തങ്ങള്‍ പലിശയിളവ് ചെയ്യുന്നവര്‍’ ആണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.