തീരുമാനത്തിൽ മാറ്റമില്ല; വി.എസിനെതിരെ കോടതിയെ സമീപിക്കും: ഉമ്മൻചാണ്ടി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന തന്‍റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസുകളുണ്ടെന്ന ആരോപണം തിരുത്തണം. ഇല്ലെങ്കിൽ വി.എസിനെതിരെയുള്ള കേസുമായി കോടതിയെ സമീപിക്കും. തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വി.എസ് അത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാതെ ആവർത്തിക്കുന്ന ആരോപണം തെരഞ്ഞെടുപ്പിൽ തന്നെ മാത്രമല്ല മറ്റ് 139 യു.ഡി.എഫ് സ്ഥാനാർഥികളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ 136 കേസുകൾ ഉണ്ടെന്നാണ് കണ്ണൂരിലെ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.എസ് ആരോപിച്ചത്. എന്നാൽ തനിക്കെതിരെ എത്രകേസ് വേണമെങ്കിലും മുഖ്യമന്ത്രി നടത്തിക്കോളൂ, അതിനെയെല്ലാം നേരിടുമെന്നായിരുന്നു  വി.എസിന്‍റെ പ്രതികരണം. തന്നോടു കേസ് നടത്തി തോറ്റവരാണ് കേരളത്തിലെ പല പ്രമുഖരും. ഉമ്മൻ ചാണ്ടിയോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ, സരിത ന‍ായർ നിങ്ങൾക്കെതിരെ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ടല്ലോ. അതു സംബന്ധിച്ച് അന്വേഷണം നടത്ത‍ാത്തതെന്നും വി. എസ് ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.