വരൾച്ച നേരിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വരൾച്ച നേരിടുന്നതിനുള്ള പദ്ധതകൾ ആവിഷ്ക്കരിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. കൊടും ചൂടും വരൾച്ചയും നേരിടുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയാകും. പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനാണ് യോഗം പ്രധാനമായും മുൻതൂക്കം നൽകുക. കൊല്ലം, പാലക്കാട് ജില്ലകളിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ചക്ക് പരിഹാരമുണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

അതേസമയം, കേരളത്തെ വരൾച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.