ഹെൽമറ്റ് ബോധവൽകരണം ശിക്ഷാ ഇളവല്ല -ഗതാഗത മന്ത്രി

കോഴിക്കോട്: പെട്രോൾ പമ്പുകളിൽ ഹെൽമറ്റ് ബോധവൽക്കരണം നടക്കുന്നുവെന്ന് കരുതി നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയിൽനിന്ന് ഒഴിവാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ബോധവൽക്കരണത്തിനൊപ്പം നിയമങ്ങൾ കർശനമായി നടപ്പാക്കും. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷയും പിഴയും ഉറപ്പാക്കും. ബോധവൽക്കരണ പരിപാടി വലിയ മാറ്റമുണ്ടാക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ ബോധവൽക്കരണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവൽക്കരണ ലഘുലേഖകളും നല്‍കും.
തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ശിക്ഷാനടപടിയും ഉണ്ടാകും. തിരക്കുള്ള റോഡുകളിലെ വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം അപകടകാരണമാകുന്നെന്ന പരാതി ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് പെട്രോള്‍ പമ്പുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്.

ഹെല്‍മറ്റ് ഇല്ലെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഇരുചക്രവാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.