മഞ്ചേരി: മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയ മാതാവ് ഒടുവില്‍ മകളെ കണ്ട് മടങ്ങി. മഞ്ചേരി സി.ഐ ഓഫിസാണ് അമ്മയുടേയും മകളുടേയും കൂടിക്കാഴ്ചക്ക് വേദിയായത്. തിരുവനന്തപുരം സ്വദേശി അപര്‍ണ എന്ന ആയിശയെയാണ് മാതാവ് സന്ദര്‍ശിച്ചത്. മഞ്ചേരി സത്യസരണി ട്രസ്റ്റിന് കീഴിലെ മര്‍ക്കസുദ്ദഅ്വ എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന ആയിശയെ തട്ടിക്കൊണ്ടുപോയെന്ന് മാതാവ് പരാതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. മാതാവിന്‍െറ പരാതി വാര്‍ത്തയായതോടെ താന്‍ ആരുടെയും സമ്മര്‍ദമോ നിര്‍ബന്ധമോ കൂടാതെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനാണ് മഞ്ചേരിയിലത്തെിയതെന്ന് സത്യസരണി ഭാരവാഹികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിശ അറിയിച്ചിരുന്നു.
ഇതിനു ശേഷമാണ് മകളെ കാണണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മഞ്ചേരി സി.ഐ സണ്ണി ചാക്കോയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ആയിശക്കൊപ്പം ജീവിതപങ്കാളിയെയും വരുത്തിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആയിശയുടെ മാതാവ് മഞ്ചേരിയിലത്തെിയത്. കുടെ ബന്ധുക്കളുമുണ്ടായിരുന്നു. തുടര്‍ന്ന് ആയിശക്കൊപ്പം ഭര്‍ത്താവായ മലപ്പുറം സ്വദേശിയും സഹോദരനും സ്റ്റേഷനിലത്തെി. യുവാവിനെയും ആയിശയേയും കണ്ടപ്പോള്‍ മാതൃഹൃദയം അലിഞ്ഞു. ഇരുവരുമായും സംസാരിച്ച മാതാവ് ഇടക്ക് തന്നെ കാണാന്‍ വരണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.