മലപ്പുറം: മൂന്നും നാലും എ.ടി.എം കാര്‍ഡുകള്‍ പോക്കറ്റിലിട്ട് നടക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും. അക്കൗണ്ടിന്‍െറ എണ്ണത്തിനനുസരിച്ച് കാര്‍ഡും കൂടുമ്പോള്‍ എല്ലാം ഒന്നിലേക്ക് ചുരുക്കാമോ എന്നാലോചിക്കുക സ്വാഭാവികം. ഇത്തമൊരു സംവിധാനം പക്ഷേ, ലോകത്ത് നിലവിലില്ല. എന്നാല്‍, ഇത് യാഥാര്‍ഥ്യമാവാന്‍ അധികം കാത്തിരിക്കേണ്ടെന്നാണ് സിംഗിള്‍ കാര്‍ഡ് ആശയത്തിന്‍െറ ഉടമ പൊന്മള ചേങ്ങോട്ടൂര്‍ കാട്ടിക്കുളങ്ങര ഉമ്മര്‍ തല്‍ഹത്ത് എന്ന 45കാരന്‍ പറയുന്നത്. പ്രൈം കാര്‍ഡ് എന്ന പേരില്‍ പേറ്റന്‍റിന് ഇദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്. പ്രൈം കാര്‍ഡിലേക്ക് എത്ര അക്കൗണ്ടുകളും ലയിപ്പിക്കാമെന്ന് തല്‍ഹത്ത് പറയുന്നു. മറ്റ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാകും ഇതെന്നും നഷ്ടപ്പെട്ടാല്‍ ദുരുപയോഗം ചെയ്യാന്‍ കഴിയില്ളെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
മള്‍ട്ടി പിന്‍ സിസ്റ്റമാണ് കാര്‍ഡിലുണ്ടാവുക. അതായത് എ.ടി.എം യന്ത്രത്തില്‍ കാര്‍ഡ് ഇട്ടാല്‍ത്തന്നെ ആദ്യ ഘട്ട പിന്‍ നമ്പറുകള്‍ ചോദിക്കും. ഇത് ടൈപ് ചെയ്യുന്നതോടെ ബാങ്കിന്‍െറ പേരുകള്‍ കാണിക്കും.
ഏത് ബാങ്കിന്‍െറ അക്കൗണ്ടാണെന്ന് സെലക്ട് ചെയ്ത് മുന്നേറുമ്പോള്‍ അടുത്തഘട്ട പിന്‍നമ്പറുകളും നല്‍കണം. കാര്‍ഡ് യാഥാര്‍ഥ്യമാക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് മറ്റ് പല സംവിധാനങ്ങളും ഇതിലേക്ക് ചേര്‍ക്കാമെന്ന് തല്‍ഹത്ത് പറയുന്നു. പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തി ബിസിനസിലേക്കിറങ്ങിയ തല്‍ഹത്ത് പല കണ്ടുപിടിത്തങ്ങളും നടത്തിയയാളാണ്. 2002ലാണ് ഒന്നിലധികം അക്കൗണ്ടുകള്‍ക്ക് ഒറ്റ കാര്‍ഡ് എന്ന ആശയം മനസ്സില്‍ വന്നത്. തുടര്‍ന്ന് എ.ടി.എം കാര്‍ഡുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായി പഠിച്ചു. ഇത് നിര്‍മിക്കുന്ന കമ്പനികളുമായും ബന്ധപ്പെട്ടു. നിലവിലെ കാര്‍ഡിനുപയോഗിക്കുന്ന സോഫ്റ്റ്വെയറിന് പുറമെ ഒന്നുകൂടി രൂപപ്പെടുത്തിയാല്‍ തന്‍െറ ചിന്ത യാഥാര്‍ഥ്യമാവുമെന്ന് തല്‍ഹത്ത് മനസ്സിലാക്കി. നാലുമാസം മുമ്പ് സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനെ തല്‍ഹത്ത് സമീപിച്ചു. തുടര്‍ന്ന് പ്രമുഖ ബാങ്കുമായി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ തല്‍ഹത്തിന് സാങ്കേതിക സഹായം നല്‍കാമെന്ന് ഇവരേറ്റു. പുതിയ കാര്‍ഡ് യാഥാര്‍ഥ്യമാകാന്‍ 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന നിഗമനത്തിലാണ് തുടര്‍പഠനങ്ങളിലൂടെ ഇദ്ദേഹമത്തെിയത്.
കമ്പ്യൂട്ടര്‍ സഹായത്താല്‍ ഡമ്മിയും പരീക്ഷിച്ചു. മറ്റൊരു പ്രമുഖ ബാങ്കാണ് ഇപ്പോള്‍ ഇതിന് ശ്രമം നടത്തുന്നത്. ഇവര്‍ ഉത്സാഹിച്ചാല്‍ ഒരു വര്‍ഷത്തിനകം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. അക്കൗണ്ടിനൊപ്പം പ്രൈം കാര്‍ഡിന് അപേക്ഷിക്കലാണ് പുതിയ സംവിധാനത്തിലെ ആദ്യഘട്ടം. പിന്നീട് അതത് ബാങ്കുകളെ സമീപിച്ച് മറ്റ് അക്കൗണ്ടുകള്‍ പ്രൈം കാര്‍ഡിലേക്ക് ലയിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.