കാലിക്കറ്റിലെ റാങ് ക്ലിസ്റ്റ് ചോര്‍ച്ച: വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് പ്രോ-വി.സിയുടെ റിപ്പോര്‍ട്ട്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍ സ്ഥിരനിയമനത്തിനുള്ള റാങ്ക്ലിസ്റ്റ് ചോര്‍ന്നത് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് പ്രോ-വി.സി ഡോ. പി. മോഹന്‍ അധ്യക്ഷനായ അന്വേഷണ സമിതി റിപ്പോര്‍ട്ട്. രജിസ്ട്രാറുടെ ഓഫിസിലെ കമ്പ്യൂട്ടറില്‍നിന്നാണ് പട്ടിക പുറത്തായതെന്നും ആര് ചോര്‍ത്തിയെന്നത് ഐ.ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയുടെ അന്വേഷണത്തിലൂടെയേ പുറത്തുവരുകയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വി.സി ഡോ. കെ. മുഹമ്മദ് ബഷീറിന് കൈമാറിയ റിപ്പോര്‍ട്ട് അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണിക്കും.

സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ആരൊക്കെ ഉപയോഗിക്കുന്നുവെന്നത് തിരിച്ചറിയാനുള്ള സംവിധാനമൊരുക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായ സി.എല്‍.ആര്‍മാരെ പ്യൂണ്‍ ആയി നിയമിക്കുന്നതിനുള്ള 156 പേരുടെ പട്ടികയാണ് ചോര്‍ന്നത്. സംഭവത്തില്‍ രജിസ്ട്രാറെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുസംഘടനകള്‍ നേരത്തേ രംഗത്തത്തെിയിരുന്നു.

 ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ജോയന്‍റ് രജിസ്ട്രാര്‍ സി.പി. ജോണ്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇടതുസംഘടനകളുടെ പ്രതിഷേധം. പ്രോ-വി.സി അധ്യക്ഷനായ സമിതിയുടെ അന്വേഷണം ഇടതുസംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. സമിതിയിലെ ഇടതുപ്രതിനിധി ഡോ. സി. നസീമ രാജിവെക്കുകയും ചെയ്തിരുന്നു. കെമിസ്ട്രി വകുപ്പിലെ ഡോ. എബ്രഹാം ജോസഫാണ് അന്വേഷണ സമിതിയിലെ മറ്റൊരംഗം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.