കോട്ടയം: കെ.എം. മാണിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ്. നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകാനാണ് തീരുമാനമെങ്കില്‍ യു.ഡി.എഫ് ബാനറില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കണമെന്ന് മുന്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. മാണിയുടെ ഭീഷണി രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതാണ്. കേസില്‍നിന്ന് രക്ഷപ്പെടാനുള്ള അടവാണ് മാണിയുടേതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റുപറയാന്‍ കഴിയില്ല. അധികാരമില്ലാതിരുന്ന് മാണി ശീലിച്ചിട്ടില്ല. ഇപ്പോള്‍ മാണി പറയുന്ന കാരണങ്ങള്‍ വ്യക്തിപരമാണ്. അതിനു രാഷ്ട്രീയമാനം കൊടുക്കേണ്ട. ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസിലാരും ശ്രമിച്ചിട്ടില്ല.
പാലായില്‍ മാണിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെങ്കില്‍ കാരണം കോണ്‍ഗ്രസുകാരല്ല. സ്വന്തം കൈയിലിരുപ്പാണ് ഭൂരിപക്ഷം കുറച്ചത്. എല്ലാവരുടെയും വോട്ടുവാങ്ങി ജയിച്ചിട്ട് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ളെന്ന് മാണി പറയുന്നത് എന്തടിസ്ഥാനത്തിലാണ്. പാലായില്‍ താനോ മറ്റു കോണ്‍ഗ്രസുകാരോ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ല. എപ്പോഴും മാണിയെ സംരക്ഷിച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം ചര്‍ച്ച നടത്തിയാല്‍ പ്രശ്നം തീരുമെങ്കില്‍ സന്തോഷം. പി.ടി. ചാക്കോയുടെ ചരിത്രം പറഞ്ഞ് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ആരും വരേണ്ട. ചാക്കോ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരുന്നു. അദ്ദേഹം പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടില്ളെന്നും എം.എം. ജേക്കബ് പറഞ്ഞു. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് മുഖപ്പത്രമായ ‘പ്രതിച്ഛായയില്‍’ എം.എം. ജേക്കബിന്‍െറ പേര് പരാമര്‍ശിക്കാതെ, 2016ലെ തെരഞ്ഞെടുപ്പില്‍ കെ.എം. മാണിയെ പാലായില്‍ തോല്‍പിക്കാന്‍ ശയ്യാവലംബികളായ നേതാക്കള്‍വരെ ശ്രമിച്ചതായി വിമര്‍ശിച്ചിരുന്നു. ‘എന്‍െറ അവസാന ജീവിതാഭിലാഷമാണ് ഇത്തവണയെങ്കിലും തോറ്റുകാണണമെന്നത്’ എന്നു പറഞ്ഞതായും വിമര്‍ശിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് എം.എ. ജേക്കബ് കെ.എം. മാണിയെ കടന്നാക്രമിച്ചത്.
അതിനിടെ, മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീവ്രശ്രമത്തിലാണ്. എന്നാല്‍, ചര്‍ച്ചക്ക് ഇടംകൊടുക്കാതിരിക്കാനാണ് മാണി ശ്രമിക്കുന്നത്. ചരല്‍കുന്ന് ക്യാമ്പിനുശേഷം ചര്‍ച്ചയെന്നാണ് അദ്ദേഹം ഫോണില്‍ ബന്ധപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. മാധ്യമങ്ങള്‍ക്കും മുഖം കൊടുക്കാതെ അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുകയാണ്. അതേസമയം, വെള്ളിയാഴ്ച നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വിവിധ തലങ്ങളില്‍നിന്ന് മാണിയെ അനുനയിപ്പിക്കാന്‍ ശ്രമം ഉണ്ടാകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിന്‍െറ നിര്‍ണായക സംസ്ഥാന ക്യാമ്പ് പത്തനംതിട്ടയിലെ ചരല്‍കുന്നില്‍ ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. ഉച്ചക്ക് രണ്ടിന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷതവഹിക്കും. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.