മുനമ്പം കമീഷൻ ഹിയറിങ്ങിന്​ ഇന്ന്​ തുടക്കം

കൊ​ച്ചി: മു​ന​മ്പ​ത്തെ വി​വാ​ദ വ​ഖ​ഫ്​ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റി​സ്​ സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചെ​യ​ർ​മാ​നാ​യ ക​മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ കേ​ൾ​ക്കു​ന്ന ഹി​യ​റി​ങ്ങി​ന്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. ജി​ല്ല ക​ല​ക്​​ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ രാ​വി​ലെ 10.30നാ​ണ്​ ആ​ദ്യ ഹി​യ​റി​ങ്. ഫാ​റൂ​ഖ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റി​നോ​ടാ​ണ്​ വെ​ള്ളി​യാ​ഴ്ച​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഹി​യ​റി​ങ്ങി​ന്​ മു​ന്നോ​ടി​യാ​യി വ​ഖ​ഫ്​ ബോ​ർ​ഡ്, ഫാ​റൂ​ഖ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്, റ​വ​ന്യൂ വ​കു​പ്പ്, വി​വാ​ദ ഭൂ​മി​യി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്ക്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​മീ​ഷ​ൻ​ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ഈ ​ക​ക്ഷി​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ക​മീ​ഷ​ൻ ചെ​യ​ർ​മാ​നെ ക​ണ്ട്​ രേ​ഖ​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി. ഇ​വ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഹി​യ​റി​ങ്​ ആ​രം​ഭി​ക്കു​ന്ന​ത്. മു​ന​മ്പ​ത്തെ 404.76 ഏ​ക്ക​ർ കൈ​യേ​റ്റ​ക്കാ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത്​ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ഖ​ഫ്​ സ്വ​ത്താ​ണെ​ന്ന്​ അ​റി​ഞ്ഞു​കൊ​ണ്ടാ​ണ്​ വ​ൻ​കി​ട​ക്കാ​ര​ട​ക്കം ഭൂ​മി കൈ​യേ​റി​യ​തെ​ന്നും ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ത​ങ്ങ​ൾ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങി​യ ഭൂ​മി സി​ദ്ദീ​ഖ്​ സേ​ട്ട്​ ഫാ​റൂ​ഖ്​ കോ​ള​ജി​ന്​ ദാ​ന​മാ​യി ന​ൽ​കി​യ​താ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത​ട​ക്കം രേ​ഖ​ക​ളാ​ണ്​ മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. മു​ന​മ്പ​ത്തെ ഭൂ​മി​യി​ൽ വ​ഖ​ഫ്​ ബോ​ർ​ഡി​ന്​ ഒ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും ഇ​ഷ്ട​ദാ​ന​മാ​യി കി​ട്ടി​യ അ​ത്​ വി​ൽ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും ഫാ​റൂ​ഖ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ട്​.

ഭൂ​മി കോ​ള​ജി​ന് ഇ​ഷ്ട​ദാ​ന​മാ​യി ല​ഭി​ച്ച​ത​ല്ലെ​ന്നും വ​ഖ​ഫ് ആ​ണെ​ന്ന​തി​നു​മു​ള്ള തെ​ളി​വു​ക​ളാ​ണ് വ​ഖ​ഫ്​ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ക​മീ​ഷ​ന്​ കൈ​മാ​റി​യ​ത്. വ​ഖ​ഫ്​ ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്തി​യ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഭൂ​മി വാ​ങ്ങി ക​ബ​ളി​പ്പി​ക്ക​​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭൂ​മി വ​ഖ​ഫ് ചെ​യ്ത​താ​ണെ​ന്ന് സ്ഥാ​പി​ക്കു​ന്ന രേ​ഖ​ക​ളും കോ​ട​തി ഉ​ത്ത​ര​വു​ക​ളു​മാ​ണ്​​ സാ​മൂ​ഹി​ക​നീ​തി സം​ര​ക്ഷ​ണ പ്ര​സ്ഥാ​ന​ത്തി​​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ച്ച്​ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഐ.​എ​ൻ.​എ​ല്ലും പി.​ഡി.​പി​യും ക​മീ​ഷ​ന്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ഹി​യ​റി​ങ്​ ന​ട​പ​ടി​ക​ൾ ജ​നു​വ​രി​യി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത​മാ​സം സ​ർ​ക്കാ​റി​ന്​ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ജ​സ്റ്റി​സ്​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Munambam Commission hearing starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.