ബാർകോഴ കേസിൽ കെ.എം മാണി കുറ്റക്കാരൻ തന്നെ​യെന്ന്​ കുമ്മനം

തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം മാണിക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. മാണി തെറ്റുകാരൻ തന്നെയാണെന്നാണ്​ ബി.ജെ.പിയുടെ നിലപാട്​. കേരള കോൺഗ്രസി​െൻറ പല നിലപാടുകളോടും വിയോജിപ്പുണ്ട്​. കേരള കോൺൻഗ്രസ്​ എം രാഷ്​ട്രീയ നിലപാട്​ വ്യക്​തമാക്കിയാൽ ബി.ജെ.പി അതി​െൻറ അഭിപ്രായം പറയാമെന്നും കു​മ്മനം പറഞ്ഞു.

അമിത്​ഷായുമായി മാണി ചർച്ച നടത്തിയതായി തനിക്ക്​ അറിയില്ല. ചർച്ച നടത്തിയിട്ടു​ണ്ടെങ്കിൽ അദ്ദേഹമത്​ വ്യക്​തമാക്ക​െട്ടയെന്നും കുമ്മനം പ്രതികരിച്ചു. ഇന്ന്​ നടക്കുന്ന കേരള കോൺഗ്രസി​െൻറ ചരൽകുന്ന്​ യോഗത്തിൽ കേരള കോൺഗ്രസ്​ എം എൻ.ഡി.എയിലേക്ക്​ ചേക്കേറുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ്​ കുമ്മനത്തി​െൻറ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.