സ്വകാര്യ പ്ളാന്‍േറഷനുകള്‍ക്ക് ഭൂമിദാനം: ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതാന്വേഷണം

മൂവാറ്റുപുഴ: പീരുമേട്ടിലെ സ്വകാര്യ പ്ളാന്‍േറഷനുകള്‍ക്ക് സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം ആറുപേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
 ഇവര്‍ക്കൊപ്പം മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ, പീരുമേട് ഹോപ് പ്ളാന്‍േഷന്‍, ലൈഫ്ടൈം പ്ളാന്‍േറഷന്‍, ബഥേല്‍ പ്ളാന്‍േറഷന്‍ എന്നിവരെയും പ്രതികളാക്കി നല്‍കിയ ഹരജിയിലാണ് ജഡ്ജി പി. മാധവന്‍െറ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് സെപ്റ്റംബര്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ഇടുക്കി ജില്ലയിലെ പീരുമേട്, ഏലപ്പാറ വില്ളേജുകളിലെ 708.42 ഏക്കര്‍ മിച്ചഭൂമി മുന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അഡീഷന്‍ ചീഫ് സെക്രട്ടറിയും ഒൗദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി മൂന്ന് പ്ളാന്‍േറഷനുകള്‍ക്കായി പതിച്ചുനല്‍കിയെന്നാണ് കേസ്. ഇതുമൂലം സര്‍ക്കാറിന് 354 കോടി രൂപയുടെ നഷ്ടമുണ്ടായതായും ഹരജിയില്‍ പറഞ്ഞിരുന്നു.

2016 ഫെബ്രുവരി 17ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഭൂമി പതിച്ചുനല്‍കാനുള്ള വിവാദ തീരുമാനമെടുത്തത്. എന്നാല്‍, ഹൈറേഞ്ച് പ്ളാന്‍േറഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ പ്രസിഡന്‍റ് എം.എ. റഷീദ് നല്‍കിയ ഹരജിയത്തെുടര്‍ന്ന് സര്‍ക്കാര്‍ നടപടി 2016 മാര്‍ച്ച് നാലിന് ഹൈകോടതി സ്റ്റേ ചെയ്തു. ഇതത്തേുടര്‍ന്ന് ഏപ്രില്‍ 16ന് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ഏതന്വേഷണവും നേരിടും -ഉമ്മന്‍ചാണ്ടി
ഹോപ്പ് പ്ളാന്‍േറഷന്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും അന്വേഷണം നടക്കട്ടെയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  അങ്ങാടിപ്പുറം സഹകരണ ബാങ്കിന്‍െറ 70ാം വാര്‍ഷിക ഉദ്ഘാടനത്തിനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് ഏറെക്കാലം മുന്നണിക്കൊപ്പമുള്ള പാര്‍ട്ടിയാണ് അവരെന്നും അവരുടെ തീരുമാനമറിഞ്ഞശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.