കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതേണ്ട -ചെന്നിത്തല

 പാലക്കാട്: കോണ്‍ഗ്രസിനെ വിരട്ടികളയാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് നടക്കില്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ് എക്കാലത്തും മാന്യമായ സമീപനമാണ് പുലര്‍ത്തിപോരുന്നത്. എല്ലാ കക്ഷികളേയും ഒരുപോലെ കാണുന്ന രീതിയാണ് പാര്‍ട്ടിയുടേത്. ന്യായമായ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും  തയ്യാറാണ്. അതിനപ്പുറം കോണ്‍ഗ്രസിനെ വിരട്ടികളയാമെന്ന നിലപാട് ശരിയല്ല. കോണ്‍ഗ്രസിന് തെറ്റുകള്‍ പറ്റിയുണ്ട്. തെരഞ്ഞെടുപ്പ് പരാജയം അതുകൊണ്ടുണ്ടായതാണ്. കോണ്‍ഗ്രസ് തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.