മാവോവാദി യോഗം: എന്‍.ഐ.എ രഹസ്യ സാക്ഷിയെ വിസ്തരിക്കാനൊരുങ്ങുന്നു

കൊച്ചി: മാവേലിക്കരയില്‍ മാവോവാദി യോഗം നടത്തിയെന്ന കേസിന്‍െറ വിചാരണയില്‍ എന്‍.ഐ.എ രഹസ്യ സാക്ഷിയെ വിസ്തരിക്കാനൊരുങ്ങുന്നു.
പേര് അടക്കം ഒരു വിവരവും പുറത്തുവിടരുതെന്ന നിര്‍ദേശത്തോടെയാണ് മുന്‍ മാവോവാദി നേതാവെന്ന് സംശയിക്കുന്നയാളെ എന്‍.ഐ.എ കോടതി മുമ്പാകെ പ്രധാന സാക്ഷിയായി വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള ഇയാളുടെ വിസ്താരം വിഡിയോ കോണ്‍ഫറന്‍സിലൂടെയാവും നടത്തുക. ഇയാള്‍ നല്‍കുന്ന മൊഴി അടക്കമുള്ള കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കും.

മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനില്‍ രാജേഷ് (37), കല്‍പാക്കം ഇന്ദിരഗാന്ധി അറ്റോമിക് റിസര്‍ച് സെന്‍ററിലെ റിട്ട. സയന്‍റിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം കൈപ്പുഴ ദേവരാജന്‍ (53), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന്‍ (53), മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.