കൊച്ചി: ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയ പരിശോധനക്ക് കൊണ്ടുപോയ പ്രധാന സാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സി.ബി.ഐ കസ്റ്റഡിയില്‍ അഹ്മദാബാദ് സെന്‍ട്രല്‍ ലബോറട്ടറിയില്‍ നുണപരിശോധനക്ക് കൊണ്ടുപോയ കേസിലെ ഏക സാക്ഷി ആനി വര്‍ഗീസ് എന്ന ദേവയാനിയാണ് മരിച്ചത്.
കഴിഞ്ഞ ജൂണ്‍ 16നാണ് സി.ബി.ഐ സംഘം അഹ്മദാബാദില്‍ ദേവയാനിക്കൊപ്പം ട്രെയിന്‍ ഇറങ്ങിയത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ഇവരെ അഹ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ നില വഷളാവുകയും ജൂലൈ ഒമ്പതിന് മരിക്കുകയുമായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സി.ബി.ഐ സംഘത്തിന് തലവേദന സൃഷ്ടിക്കുന്നതാണ്. മരണം വിഷം ഉള്ളില്‍ചെന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ അഹ്മദാബാദിലേക്ക് പോയ സംഘത്തിനെതിരെ സി.ബി.ഐ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണം തലവേദന സൃഷ്ടിക്കുന്നതിനൊപ്പം സ്മിത കേസിന്‍െറ തുടരന്വേഷണത്തിലും സി.ബി.ഐക്ക് ഇത് വന്‍ തിരിച്ചടിയാകും. സ്മിത തിരോധാനത്തിലെ യാഥാര്‍ഥ്യം അറിയാവുന്ന ദേവയാനിയുടെ മരണത്തോടെ 11 വര്‍ഷത്തെ ദുരൂഹത പുറത്തുകൊണ്ടുവരാനുള്ള ഏക പിടിവള്ളിയാണ് ഇല്ലാതായത്.
2005 സെപ്റ്റംബര്‍ ഒന്നിന് ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ആന്‍റണിയുടെ അടുത്തത്തെിയ സ്മിതയെ അവിടെനിന്ന് രണ്ട് ദിവസത്തിനുശേഷം കാണാതാവുകയായിരുന്നു.
സ്മിത കത്തെഴുതിവെച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്‍റണി ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, ആന്‍റണിയും കൂടെതാമസിച്ചിരുന്ന ദേവയാനിയും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം വിജനമായ പ്രദേശത്ത് മൃതദേഹം തള്ളിയിരിക്കാമെന്നും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സ്മിതയുടെ പിതാവ് നല്‍കിയ ഹരജയിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഇതിന് മുമ്പുതന്നെ ആന്‍റണിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തലിറങ്ങി. തൊട്ടുപിന്നാലെ ദേവയാനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ആന്‍റണിയെ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണത്തിന് തുടക്കംകുറിച്ചത്.
പ്രാഥമിക ചോദ്യംചെയ്യലില്‍ തെളിവ് ലഭിക്കാത്തതിനത്തെുടര്‍ന്നാണ് സി.ബി.ഐ ശാസ്ത്രീയ പരിശോധനയുടെ വഴി തേടിയത്. ഇരുവരും പരിശോധനക്ക് സമ്മതമാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഏപ്രില്‍ 18 നാണ് കോടതി പരിശോധനക്ക് അനുമതി നല്‍കി.
ദേവയാനിയുടെ മരണം സ്മിത കേസ് അന്വേഷണത്തെ ബാധിക്കുന്നതിനെക്കാള്‍ ദേവയാനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളാകും വരും ദിവസങ്ങളില്‍ സി.ബി.ഐക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. മരണപ്പെടുമ്പോള്‍ ദേവയാനി സി.ബി.ഐയുടെ സുരക്ഷയിലായിരുന്നുവെന്നതിനാല്‍ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും സി.ബി.ഐതന്നെ മറുപടി നല്‍കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.