കേരള കോണ്‍ഗ്രസിനോട് അയിത്തമില്ല - കുമ്മനം

കൊച്ചി: മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം. കേരളാ കോണ്‍ഗ്രസിനോട് എന്‍.ഡി.എ ക്ക് യാതൊരു തരത്തിലുമുള്ള വര്‍ജ്യവുമില്ല. യു.ഡി.എഫിന്‍്റെ പരാജയത്തെ തുടര്‍ന്നാണ് കെ.എം മാണി മുന്നണി വിട്ടത്. എല്‍.ഡി.എഫിനോടും യുഡിഎഫിനോടും സമദൂരമെന്നത്  ബി.ജെ.പിയുടെ അഭിപ്രായമാണെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബി.ജെ.പി വീക്ഷിക്കുന്നുണ്ട്. കെ.എം മാണിയുടെ നിലപാട് ബി.ജെ.പി ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലന്നെും കുമ്മനം പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ബാര്‍കോഴ കേസില്‍ മാണി തെറ്റുകാരന്‍ തന്നെയാണെന്നാണ് ബി.ജെ.പിയുടെ നിലപാടെന്നും കേരള കോണ്‍ഗ്രസിന്‍െറ പല നിലപാടുകളോടും വിയോജിപ്പുണ്ടെന്നും കുമ്മനം നേരത്തെ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.