തിരുവനന്തപുരം: എ.ടി.എം മെഷീനുകളില്‍ ഇലക്ട്രിക് ഉപകരണം ഘടിപ്പിച്ച് കവര്‍ച്ച നടത്തിയത് നാലംഗ സംഘമെന്ന് പൊലീസ്. സംഘത്തിലെ നാലാമനെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. റുമേനിയന്‍ സ്വദേശിയായ ഇയോണ്‍ സ്ളോറിനാണ് സംഘത്തിലെ നാലാമന്‍. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
റുമേനിയന്‍ സ്വദേശികളായ ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്‍സ്റ്റാന്‍റിന്‍ എന്നീ മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നതാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. റുമേനിയയിലെ ക്രയോവാ സ്വദേശിയായ ഗബ്രിയേല്‍ മരിയനെ ചൊവ്വാഴ്ച 6.22 ഓടെ മുംബൈ-കേരള പൊലീസിന്‍െറ സംയുക്ത ഓപറേഷനിലൂടെ പിടികൂടിയിരുന്നു.
മുംബൈയിലെ സ്റ്റേഷന്‍ പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് വ്യാജകാര്‍ഡ് വഴി പണം പിന്‍വലിക്കുന്നതിനിടെയാണ് ഗബ്രിയേലിനെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിനായി ഇന്‍ര്‍പോള്‍ സഹായം തേടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.