മോദിയുടെ ട്വീറ്റില്‍ കശ്മീര്‍ വിഷയം മാത്രമില്ലെന്ന്​ ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രസ്താവന നടത്തുന്നത് മധ്യപ്രദേശില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീര്‍ പ്രശ്നത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്‍റില്‍ കശ്മീര്‍ ചര്‍ച്ചയാകുമ്പോഴും പ്രധാനമന്ത്രി ഇരുസഭകളിലും എത്തിയിട്ടില്ല. പാര്‍ലമെന്‍റിന് പുറത്താണ് മോദി കശ്മീര്‍ വിഷയത്തിലും ദലിത് ആക്രമണത്തിലും പ്രസ്താവനകള്‍ നടത്തിയിട്ടുള്ളത്. ഏതു വിഷയത്തിലും ട്വീറ്റ് ചെയ്യുന്ന മോദിയുടെ ട്വിറ്ററില്‍ കശ്മീരിനെ കുറിച്ച് ഇതുവരെ ഒന്നും കണ്ടിട്ടില്ളെന്നും ഗുലാം നബി ആസാദ് തുന്നടിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബി.ജെ.പി റാലിയിലാണ് പ്രധാനമന്ത്രി കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച ആദ്യ പ്രസ്താവന നടത്തിയതെന്നും ആസാദ് ചൂണ്ടിക്കാട്ടി.  

കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇന്ത്യക്ക് പാകിസ്താനെ നിയന്ത്രിക്കാനായിട്ടില്ല. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഇടപെടല്‍  കശ്മീരില്‍ ശക്തമാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും പരിഹാരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും സമാജ് വാദി പാര്‍ട്ടി എം.പി രാം ഗോപാല്‍ യാദവ് ചര്‍ച്ചയില്‍ പറഞ്ഞു.

അവിടെ ഒരു ഭീകരവാദി കൊല്ലപ്പെട്ട ശേഷം അവിശ്വസീനയമായ പ്രതികരണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കശ്മീരിലെ ജനതക്കു മേല്‍ പാകിസ്താന്‍ എത്രത്തോളം വിഷം കുത്തിവെച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസിലാക്കാവുന്നതാണ്. പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയിലേക്ക് നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. സൈന്യത്തെ ഉപയോഗപ്പെടുത്തിയെങ്കിലും കശ്മീരിലെ ജനതയുടെ സ്വസ്ഥ ജീവിതത്തിന് വേണ്ടി അത് ചെയ്യണം. പെല്ലറ്റ് ഗണ്ണിന്‍്റെ ഉപയോഗം നിരോധിക്കണമെന്ന അഭിപ്രായം തന്നെയാണുള്ളതെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിന് കശ്മീരിനെ പൂര്‍ണമായും ഇന്ത്യയോട് ലയിപ്പിച്ചു നിര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കി.

കര്‍ഫ്യൂ 33ാം ദിവസം പിന്നിടുമ്പോഴാണ് പാര്‍ലമെന്‍റില്‍ വിഷയം ചര്‍ച്ചക്കത്തെുന്നത്. രാജ്യസഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.