കോയമ്പത്തൂര്‍: സൂലൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം. കുത്തേറ്റ പരിക്കുകളോടെ മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ സൂലൂര്‍ രംഗനാഥപുരം അമര്‍ജ്യോതി നഗറില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്ന നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി സുജിത് (25), തൃശൂര്‍ സ്വദേശി കിഷാന്‍ (24), മലപ്പുറം സ്വദേശി വിവേക് (24) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതേ ക്ളാസില്‍ പഠിക്കുന്ന തൃശൂര്‍ സ്വദേശി മുഹമ്മദ് നാസിക്കിനെ (24) ഈയിടെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സുജിതും കൂട്ടരുമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് നാസിക് വഴക്കിട്ടിരുന്നത്രെ. തിങ്കളാഴ്ച രാത്രി മുഹമ്മദ് നാസിക്ക്, സുഹൃത്തുക്കളായ രാഹുല്‍, അരുണ്‍, ദഹല്‍രാജ് എന്നിവര്‍ രംഗനാഥപുരത്തെ വീട്ടില്‍ അതിക്രമിച്ചുകയറി സുജിത്തിനെയും കൂട്ടുകാരെയും ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് കേസ്. മുഹമ്മദ് നാസിക്കുള്‍പ്പെടെ നാലുപേരെ സൂലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.