കോഴിക്കോട്: ഇനി കോഴിക്കോട്ടെ പ്ളാനറ്റേറിയത്തിലത്തെുന്നവര്‍ക്ക് ആകാശവിസ്മയങ്ങള്‍ നിറഞ്ഞ പുതിയ ഡിജിറ്റല്‍ പ്രദര്‍ശനം കാണാം. ‘ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം കുട്ടികളില്‍ അറിവിനൊപ്പം കൗതുകവും പകരുന്നതാണ്. ഇതുവരെയുണ്ടായിരുന്ന സ്ക്രീനിങ് മാറ്റിയാണ് പുതിയ പ്രദര്‍ശനം ആരംഭിച്ചത്. ഭൂമിയില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ ഗലീലിയോയുടെ ടെലിസ്കോപ്പിനെക്കുറിച്ച് പറഞ്ഞ് പിന്നീട് മറ്റു ഗ്രഹങ്ങളുടെ വിശേഷങ്ങളിലേക്ക് കടക്കുകയായി. വ്യാഴത്തെക്കുറിച്ചും ശനിയെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും സൂര്യനെക്കുറിച്ചുമെല്ലാം അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിസ്മയത്തിലൂടെ വിവരിക്കുന്നു. വ്യാഴം ഗ്രഹവും അതിന്‍െറ ഉപഗ്രഹങ്ങളെക്കുറിച്ചും പ്രദര്‍ശനത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. ഒരു നക്ഷത്രം എങ്ങനെ ജന്മമെടുക്കുന്നു, വെള്ളകുള്ളന്‍, തമോഗര്‍ത്തം തുടങ്ങിയ നക്ഷത്ര ഘട്ടങ്ങള്‍ എന്താണെന്നും പറഞ്ഞുതരുന്നുണ്ട്.
മേഖലാ ശാസ്ത്ര കേന്ദ്രം പ്ളാനറ്റേറിയത്തിലെ പുതിയ പ്രദര്‍ശനത്തിന്‍െറയും 10,000 വിദ്യാര്‍ഥികള്‍ക്ക് പ്ളാനറ്റേറിയം സൗജന്യമായി സന്ദര്‍ശിക്കാവുന്ന കോഴിക്കോട് കോര്‍പറേഷന്‍െറ പദ്ധതിയുടെയും ഉദ്ഘാടനം എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി നിര്‍വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ടി.വി. ലളിതപ്രഭ, കെ.എം. സുനില്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലെ 10,000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്ളാനറ്റേറിയം സന്ദര്‍ശിക്കാനുള്ള പദ്ധതിയാണ് കോര്‍പറേഷന്‍േറത്.
വിദ്യാര്‍ഥികള്‍ക്ക് പ്ളാനറ്റേറിയത്തിലെ വിവിധ കാഴ്ചകള്‍ കാണുന്നതോടൊപ്പം ശാസ്ത്ര ക്ളാസുകളും നല്‍കും. വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം തുടങ്ങുന്നത്. കോര്‍പറേഷന്‍ ആണ് ഈ വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കുന്നത്. വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനത്തില്‍ നഗരത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കായി ഏകദിന സെമിനാറും സംഘടിപ്പിച്ചു. ഡോ. പി.കെ. ബാലകൃഷ്ണന്‍, ഡോ. കെ.പി. അരവിന്ദന്‍ എന്നിവര്‍ ക്ളാസെടുത്തു. 60 രൂപയാണ് പ്ളാനറ്റേറിയത്തിലെ പ്രവേശ ഫീസ്. ഗവ. സ്കൂളുകള്‍ക്ക് ഇത് 20 രൂപയും മറ്റു സ്കൂളുകള്‍ക്ക് 30 രൂപയുമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.