യു.ഡി.എഫ് സർക്കാരിന്‍റെ നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പുറപ്പെടുവിച്ച നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. വിവാദ ഉത്തരവുകൾ റദ്ദാക്കി സർക്കാറിന്‍റെ ഭൂമി തിരിച്ചുപിടിക്കും. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും  മന്ത്രി പറഞ്ഞു.

സുശീലാ ഭട്ടിനെ സ്പെഷ്യൽ പ്ളീഡർ സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ തീരുമാനമാണ്. ഓരോ സർക്കാറും അവരവർക്ക് വിശ്വാസമുള്ളവരെ ഇത്തരത്തിൽ നിയമിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.എം മാണിയുടെ കാര്യത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞതാണ് പാർട്ടി നിലപാട്. എന്നാൽ എൻ.ഡി.എയിലേക്ക് പോകുമെന്ന് കരുതി മാണിയെ എൽ.ഡി.എഫിലെടുക്കേേണ്ട കാര്യമില്ലെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.