മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സന്ദര്‍ശനത്തിന് ശേഷം സ്ഥിതി വിലയിരുത്താന്‍ യോഗം ചേരുന്നത് ഒഴിവാക്കാനുള്ള തമിഴ്നാടിന്‍െറ ശ്രമം കേരള അധികൃതര്‍ ഇടപെട്ട് തടഞ്ഞു. ഉപസമിതി സന്ദര്‍ശനത്തിന് ശേഷം യോഗം ചേര്‍ന്ന് തയാറാക്കുന്ന റിപ്പോര്‍ട്ടാണ് അണക്കെട്ട് സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ പരിഗണനക്ക് വരുക. റിപ്പോര്‍ട്ട് തയാറാക്കാതെ സമിതി സന്ദര്‍ശനം അവസാനിപ്പിച്ചാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഉന്നതാധികാരസമിതിക്ക് ലഭിക്കില്ല. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് തമിഴ്നാട് ശ്രമിച്ചത്.
കഴിഞ്ഞമാസം ഒന്നിനുശേഷം ഇതാദ്യമായാണ് ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുന്നത്. ചെയര്‍മാന്‍െറയും തമിഴ്നാട് പ്രതിനിധികളുടെയും അസൗകര്യം മൂലം പലതവണ മാറ്റിവെച്ച സന്ദര്‍ശനമാണ് വെള്ളിയാഴ്ച നടന്നത്. ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തില്‍ കേരളത്തിന്‍െറ പ്രതിനിധികളായ ജോര്‍ജ് ദാനിയല്‍, പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ മാധവന്‍, സാം ഇരവിന്‍ എന്നിവരാണ് അണക്കെട്ട്, ബേബിഡാം, സ്പില്‍വേ എന്നിവ പരിശോധിച്ചത്.
അണക്കെട്ടിന്‍െറ അടിത്തട്ടിലെ മര്‍ദം അളക്കാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സ്വീപ്പേജ് ജലത്തിന്‍െറ അളവ് ശേഖരിക്കാതെയാണ് സംഘം സന്ദര്‍ശനം അവസാനിപ്പിച്ചത്. കേരളത്തിന്‍െറ സമ്മര്‍ദത്തത്തെുടര്‍ന്ന് നടന്ന യോഗത്തില്‍ അടുത്ത സന്ദര്‍ശനം സെപ്റ്റംബറില്‍ മതിയെന്ന തമിഴ്നാടിന്‍െറ നിലപാടിനെയും കേരളം എതിര്‍ത്തു. അണക്കെട്ട് ആഴ്ചതോറും സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തണമെന്ന ഉന്നതാധികാര സമിതി നിര്‍ദേശം നടപ്പാക്കണമെന്ന് കേരളം വാദിച്ചതോടെ ഈമാസം 26ന് വീണ്ടും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.