എ.ടി.എം കവര്‍ച്ച: തെളിവെടുപ്പ് തുടരുന്നു; അഞ്ചാമനും രാജ്യംവിട്ടു

തിരുവനന്തപുരം: ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലത്തെിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം, സംഘത്തിലെ അഞ്ചാമനായ കോസ്റ്റി രാജ്യംവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഉണ്ടെന്ന പ്രതീക്ഷയില്‍ ഇയാള്‍ക്കായി കേരള പൊലീസും മുംബൈ പൊലീസും സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് ഈ വഴിത്തിരിവ്. അന്താരാഷ്ട്രതലത്തില്‍ സമാനമായി നടന്ന തട്ടിപ്പുകള്‍ കണ്ടത്തൊന്‍ ഇന്‍റര്‍പോളിന് പര്‍പ്ള്‍ നോട്ടീസ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗബ്രിയേലും കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ താമസിച്ചിരുന്ന ഹോട്ടലുകളിലും ശനിയാഴ്ച തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് ഇവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായി. രാവിലെ 11.30ഓടെയാണ് ഗബ്രിയേലിനെ വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലത്തെിച്ചത്. തുടര്‍ന്ന് ബാങ്കിലത്തെിയ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.
പ്രതിയുടെ മൊഴിയുടെ ആധികാരികത വിലയിരുത്തനായിരുന്നു അന്വേഷണസംഘം ബാങ്കിലത്തെിയത്. തട്ടിപ്പ് നടത്താന്‍ എ.ടി.എം കൗണ്ടറില്‍ കാമറ ഉള്‍പ്പെടെ സ്കിമ്മര്‍ ഉപകരണം എങ്ങനെ സ്ഥാപിച്ചെന്ന് പ്രതി പൊലീസിന് വിശദീകരിച്ചു. ഇവിടെ അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവില്‍ ഗബ്രിയേലിനെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.