സ്വന്തം കാര്യത്തില്‍ വിവരാവകാശം എല്ലാവരും മാറ്റിവെക്കുന്നു –വിന്‍സന്‍ എം.പോള്‍

തിരുവനന്തപുരം: വിവരാവകാശവും മനുഷ്യാവകാശവും എല്ലാവരും ഉയര്‍ത്തിപ്പിടിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ ഇവയെല്ലാം മാറ്റിവെക്കാനാണ് താല്‍പര്യമെന്ന്  മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍.  അഴിമതിക്കെതിരായ ഏറ്റവും ശക്തമായ ഉപകരണമാണ് ഈ നിയമമെന്നും ഇക്കാര്യം മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘അറിയാനുള്ള അവകാശം, പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ ആര്‍.ടി.ഐ കേരള ഫെഡറേഷനും ഹ്യൂമന്‍ റൈറ്റ്സ് ജസ്റ്റിസ് വിജിലന്‍സ് ഫോറവും സംയുക്തമായി പ്രസ്ക്ളബ് ഹാളില്‍ സംഘടിപ്പിച്ച  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വിവരാവകാശ അപേക്ഷകരെ ശത്രുവായി കാണുന്ന സമീപനം ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണം. താന്‍  രാജാവാണെന്നും  അപേക്ഷയുമായി വരുന്നവര്‍ യാചകരാണെന്നും മറുപടി തങ്ങളുടെ കനിവുമാണെന്ന പൊതുവെയുള്ള ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം.

കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്തിനാണ് വിവരാവകാശത്തിന് മറുപടി നല്‍കാന്‍ മടിക്കുന്നത്. അപേക്ഷകരെ സഹായിക്കണം എന്ന മനോഭാവമുണ്ടെങ്കില്‍ നിയമം കൂടുതല്‍ കാര്യക്ഷമമാകും. ഉദ്യോസ്ഥരുടെ നിസ്സഹകരണവും അപേക്ഷകളിലെ അവ്യക്തതകളും കമീഷന്‍ അംഗങ്ങളുടെ കുറവും മൂലം അഞ്ചുവര്‍ഷമായി 13000ത്തിലേറെ അപേക്ഷകളാണ് കമീഷന്‍ ഓഫിസില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.