കൊച്ചി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പുണയിലും കാസര്‍കോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കൊച്ചിയില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ കേസില്‍ പുണയിലും കാസര്‍കോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയ രണ്ടുപേരെ എറണാകുളം വ്യാജ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണസംഘവും മൂന്നുപേരെ മഹാരാഷ്ട്ര പൊലീസ് പുണയിലുമാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക വിട്ള സ്വദേശികളും വിദ്യാനഗര്‍ കോപ്പയിലെ താമസക്കാരുമായ എന്‍. ഹംസ (32), ബി. ബഷീര്‍ (36) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സി.ഐ സി.എ. അബ്ദുറഹീമിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. തളങ്കര സ്വദേശികളായ നുഐമാന്‍ (32), ഇര്‍ഫാന്‍ (28), അജ്മല്‍ (26) എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് പിടിയിലായവരെ ശനിയാഴ്ച രാത്രി എറണാകുളം പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പുണയില്‍ അറസ്റ്റിലായവരെ അവിടെ കോടതിയില്‍ ഹാജരാക്കി. ഇവരെ എറണാകുളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണയന്ത്രം, വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും മഹാരാഷ്ട്ര പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞമാസം ആദ്യം എറണാകുളം മേനകയിലെ മൊബൈല്‍ കടയില്‍നിന്ന് ഫോണ്‍ വാങ്ങിയശേഷം വ്യാജ ക്രെഡിറ്റ് കാര്‍ഡ് സ്വെിപ് ചെയ്യുമ്പോള്‍ സംശയംതോന്നിയ കടക്കാര്‍ പൊലീസിന് വിവരം നല്‍കുന്നതിനിടെ രക്ഷപ്പെട്ട പ്രതികളാണിവര്‍.
സമീപത്തെ ജ്വല്ലറിയില്‍നിന്ന് അരലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയശേഷമാണ് ഇവര്‍ മൊബൈല്‍ കടയിലത്തെി 20,000 രൂപയുടെ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചത്. ഈ സംഘത്തില്‍പെട്ട ചെങ്കള നാലാം മൈല്‍ സ്വദേശി മിസിറിയ മന്‍സിലില്‍ മുഹമ്മദ് സാബിദിനെ (29) എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഈ വിവരം ശ്രദ്ധയില്‍പെട്ടപ്പോള്‍ കാസര്‍കോട് എരിയാലിലെ പെട്രോള്‍പമ്പ് ഉടമ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 10ന് തന്‍െറ പമ്പില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപയുടെ പെട്രോള്‍ അടിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തിരിച്ചുപിടിച്ചുവെന്ന് കാണിച്ചാണ് എരിയാലിലെ ലക്ഷ്മിനാരായണന്‍ പരാതി നല്‍കിയത്. ഈ കസില്‍ പ്രതികളെ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല.
പമ്പ് കേസ് അന്വേഷണത്തിനിടയിലാണ് കൊച്ചിയിലെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുസംഘത്തില്‍പെട്ട രണ്ടുപേര്‍ ടൗണ്‍ പൊലീസിന്‍െറ പിടിയിലാകുന്നത്. കൊച്ചിയിലും കാസര്‍കോട്ടും തട്ടിപ്പ് നടത്തിയത് ഒരേ സംഘമാണെന്ന് വ്യക്തമാണെന്നും പെട്രോള്‍പമ്പ് കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കാസര്‍കോട് ടൗണ്‍ സി.ഐ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.