തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ സി.ബി.ഐ നുണപരിശോധനക്ക്. കേസിലെ മറ്റുപ്രതികളായ മുന്‍വില്ളേജ് ഓഫിസര്‍ ലാലിമോള്‍, മോഹനന്‍, വില്ളേജ് അസിസ്റ്റന്‍റ് വി. സുജന്‍, ആധാരമെഴുത്തുകാരായ ജയന്‍, അഷ്റഫ് എന്നിവരെ നുണപരിശോധന നടത്താന്‍ അനുമതി തേടി സി.ബി.ഐ അന്വേഷണസംഘം കോടതിയെ സമീപിച്ചു. അപേക്ഷ പിന്നീട് പരിഗണിക്കും. നേരത്തേ, കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് വിവാദങ്ങള്‍ക്കിടയായിരുന്നു. അഴിമതി നിരോധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരായ കുറ്റപത്രം ജൂലൈ 21ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. കടകംപള്ളിയില്‍ 44.5 ഏക്കര്‍ വ്യാജതണ്ടപ്പേരുകളുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യോദയകുമാറിനെ കൂടാതെ നിസാര്‍ അഹമ്മദ്, സുഹ്റ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് കേസിലെ പ്രതികള്‍. സലിംരാജിനും ബന്ധുക്കള്‍ക്കും ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇതിനു തെളിവ് കണ്ടത്തൊനായില്ളെന്ന് സി.ബി.ഐ കോടതിയെ ധരിപ്പിച്ചിരുന്നു. വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് മറ്റൊരുകേസില്‍ സലിംരാജിനെ ഒഴിവാക്കി നുണപരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.