വ്യാജ ക്രെഡിറ്റ് കാര്‍ഡ്: പൊലീസ് പുണെയിലേക്ക്

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് കേസില്‍ പിടിയിലായ സംഘത്തെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് പുണെയിലേക്ക് പുറപ്പെട്ടു. കാസര്‍കോട് പിടിയിലായ മറ്റു രണ്ടുപേരെ എറണാകുളത്തേക്ക് കൊണ്ടുപോയി.
 കാസര്‍കോട് തളങ്കരയിലെ മുഹമ്മദ് നുഅ്മാന്‍ എന്ന നൂര്‍ മുഹമ്മദ്(32), ബന്ധു അജ്മല്‍ (29), ഇര്‍ഫാന്‍ (30) എന്നിവരാണ് പുണെയില്‍ പിടിയിലായത്.
 കാസര്‍കോട് വിദ്യാനഗര്‍ കോപ്പയില്‍ താമസിക്കുന്ന കര്‍ണാടക വിട്ല സ്വദേശികളായ എന്‍. ഹംസ(32), ബി. ബഷീര്‍ (36) എന്നിവരെയാണ് എറണാകുളം മുളക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
എറണാകുളം സെന്‍ട്രല്‍ അഡീഷനല്‍ എസ്.ഐ എസ്. ദീപുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ്  സംഘമാണ് ഞായറാഴ്ച രാവിലെ കാസര്‍കേട്ടത്തെി ഇവരെ കസ്റ്റഡിയിലെടുത്തത്.
എറണാകുളത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും വാങ്ങിയെന്നാണ് കേസ്. കാസര്‍കോട് സ്വദേശി മുഹമ്മദ് സാബിത്തിനെ ഈ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശിയായ  മറ്റൊരു യുവാവിനെ അന്വേഷിച്ച് വരുകയാണ്.
സംഘത്തിന്‍െറ സൂത്രധാരന്‍ പുണെയില്‍ കസ്റ്റഡിയിലുള്ള നുഅ്മാനാണെന്ന് സംശയിക്കുന്നു. ഇയാളുടെ ബന്ധുവാണ് എറണാകുളത്ത് പിടിയിലായ സാബിത്. പാകിസ്താന്‍ സ്വദേശിയാണ് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് ചോര്‍ത്തി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
നേരത്തേ ദുബൈയിലുണ്ടായിരുന്ന സംഘം വിദേശികളുടെ അക്കൗണ്ടുകളില്‍ നിന്ന് സമാന രീതിയില്‍ പണം തട്ടിയെടുത്തതായി സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT