യു.ഡി.എഫ് പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് സുധീരന്‍

തിരുവനന്തപുരം: പ്രതിസന്ധികളെ തരണം ചെയ്ത് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും മുന്നണി അതെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.  ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രതിച്ഛായ ലേഖനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ലേഖനം സംബന്ധിച്ച വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ളെന്നും സുധീരന്‍  പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.