കേരളത്തിന് എയര്‍ ആംബുലന്‍സ് വേണം –ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിന് എയര്‍ ആംബുലന്‍സ് വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഡ്വ.എസ്. നീലകണ്ഠശര്‍മ ഫൗണ്ടേഷന്‍െറ കാരുണ്യപദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുന്നതായി വാര്‍ത്ത കണ്ടിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണം. അതിന്‍െറ ചെലവ് കണക്കാക്കേണ്ട. സംസ്ഥാനത്ത് അവയവദാനത്തിന് അനുകൂലമായ ട്രെന്‍റ് ഇതുവഴിയുണ്ടാവും.

അവയവങ്ങളും രോഗികളെയും കൊണ്ടുപോകാനുള്ള എല്ലാവിധ സൗകര്യവും എയര്‍ ആംബുലന്‍സിലുണ്ട്. നീലകണ്ഠശര്‍മയുടെ അവയവം കൊണ്ടുപോകാന്‍ നേവിയുടെ വിമാനമാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്‍െറ കുടുംബത്തെ കേരളം ഒരിക്കലും വിസ്മരിക്കില്ളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫൗണ്ടേഷന്‍െറ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജീവകാരുണ്യരംഗത്ത് നീലകണ്ഠശര്‍മയുടെ പേര് എന്നും ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.