നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ കൊലചെയ്ത സ്ഥലത്തുനിന്ന് പൊലീസ് കണ്ടത്തെിയ കൈവിരല്‍ ഡി.എന്‍.എ പരിശോധനക്ക് അയക്കുമെന്ന് ഉത്തരമേഖലാ ഐ.ജി ദിനചന്ദ്ര കശ്യപ് പറഞ്ഞു. കേസന്വേഷണം നേരായ ദിശയിലാണ് നടക്കുന്നതെന്നും പ്രതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിരലിന്‍െറ നഖത്തോടുകൂടിയ ചെറുഭാഗമാണ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടത്തെിയത്. പ്രാഥമിക പരിശോധനയില്‍ അക്രമികളുടേതാണ് കൈവിരലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിദഗ്ധ പരിശോധനക്കുവേണ്ടിയാണ് ഡി.എന്‍.എ ടെസ്റ്റിനയക്കുന്നത്. പ്രതികളെ കുറിച്ച് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. പ്രതികള്‍ക്കായി വളയത്ത് പൊലീസ് രണ്ടു ദിവസമായി അരിച്ചുപെറുക്കി പരിശോധന നടത്തുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി.
ഞായറാഴ്ച രാത്രിയാണ് കേസില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന രണ്ടു പേരുടെ വീടുകളില്‍ പൊലീസ് സംഘമത്തെിയത്. ബേപ്പൂര്‍ സ്വദേശിയായ കാറുടമയില്‍നിന്നും വാണിമേല്‍ സ്വദേശിയാണ് കാര്‍ വാടകക്ക് എടുത്തത്. ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടിയാല്‍ മറ്റുള്ളവരെ കണ്ടത്തൊന്‍ കഴിയുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രതികള്‍ എത്തിയിരുന്നോ എന്നറിയാന്‍ രജിസ്റ്റര്‍ ബുക്കുകളില്‍ പരിശോധന നടത്തിയതായി റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ പറഞ്ഞു.
ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. വെള്ളൂര്‍ മേഖലയില്‍നിന്നുള്ള വിവിധ കമ്പനികളുടെ മൊബൈല്‍ കാള്‍ ഡാറ്റകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.