സർക്കാറിന് താൽപര്യമില്ലെങ്കിൽ രാജിവെക്കാം -പ്രയാർ ഗോപാലകൃഷ്ണൻ

പമ്പ: സംസ്ഥാന സർക്കാറിന് താൽപര്യമില്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്‍റെ ഭരണകാലത്ത് വിവാദ തീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി. സുധാകരൻ തനിക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്‍റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവൃത്തിയാണ് പ്രധാനമെന്നും പ്രയാർ വ്യക്തമാക്കി.

ദേവസ്വം ബോർഡിന്‍റെ അധികാരങ്ങളിൽ കൈകടത്താൻ ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ പല നിർദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോർഡിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വഴിപാട് നിരക്ക് കൂട്ടിയത്. സർക്കാർ ആവശ്യപ്പെട്ടാൽ നിരക്ക് പിൻവലിക്കാൻ തയാറാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.