ആശങ്ക കുത്തിനോവിച്ച പത്തുദിവസത്തിന് അറുതി; ആശ്രിത വിഴുങ്ങിയ സേഫ്റ്റി പിന്‍ പുറത്തെടുത്തു

ഗാന്ധിനഗര്‍ (കോട്ടയം): ഒമ്പതുമാസം പ്രായമുള്ള കുട്ടി വിഴുങ്ങിയ സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പത്തുദിവസം നീണ്ട ആശങ്കകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ചയാണ് പിന്‍ പുറത്തെടുത്തത്. അതേസമയം, പിന്നിന്‍െറ തലഭാഗം ഒടിഞ്ഞ് കുട്ടിയുടെ ആമാശയത്തിനുള്ളില്‍ കുടുങ്ങി. ശസ്ത്രക്രിയയിലൂടെ പിന്‍ പുറത്തെടുത്തപ്പോള്‍ ഇതിന്‍െറ തലഭാഗം ഉണ്ടായിരുന്നില്ല. ഇത് ഒടിഞ്ഞ് കുട്ടിയുടെ ആമാശയത്തിനുള്ളില്‍ കിടക്കുന്നതായി സംശയിക്കുന്നു. എക്സ്റേ അടക്കം വിശദപരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇനി ഈഭാഗം പുറത്തെടുക്കാന്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരും.
തുടര്‍ പരിശോധനകള്‍ക്ക് ശേഷമേ സംഭവം വ്യക്തമാവൂ.

പിന്‍ എങ്ങനെ ഒടിഞ്ഞു എന്ന കാര്യത്തിലും വ്യക്തതയില്ല. വൈക്കം കുലശേഖരമംഗലം സ്വദേശി രഞ്ജിത്തിന്‍െറ ഒമ്പതുമാസം പ്രായമുള്ള മകള്‍ ആശ്രിതയാണ് തുറന്ന നിലയിലുള്ള സേഫ്റ്റി പിന്‍ വിഴുങ്ങിയത്. മാതാവിന്‍െറ കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ടിരുന്ന പിന്‍ മുലയൂട്ടുന്നതിനിടെ കുഞ്ഞ് വലിച്ചെടുത്ത് വിഴുങ്ങുകയായിരുന്നു. ആഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. തൊണ്ടയില്‍ പിന്‍ പോയതിനത്തെുടര്‍ന്ന് ആദ്യം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയില്‍ പിന്‍ തുറന്ന നിലയിലാണെന്ന് കണ്ടത്തെിയത് ആശങ്ക വര്‍ധിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഉപകരണങ്ങളുടെ സഹായത്തോടെ പിന്‍ അന്നനാളത്തിലും അവിടന്ന് ആമാശയത്തിലും എത്തിച്ചു.

പിന്നിന്‍െറ സൂചിയുള്ള ഭാഗം താഴേക്ക് ആയിരുന്നതിനാല്‍ ഈ ഭാഗം മുകളിലേക്കാക്കി. മെഡിക്കല്‍ കോളജില്‍നിന്ന് തുടര്‍ചികിത്സകളുടെ ഭാഗമായി കുഞ്ഞിനെ വീണ്ടും കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. എക്സ്റേ പരിശോധനയില്‍ വന്‍കുടലിലാണ് സേഫ്റ്റി പിന്‍ എന്ന് കണ്ടത്തെിയതോടെ മലദ്വാരം വഴി വിസര്‍ജനത്തിലൂടെ പുറത്തുവരുമെന്ന കണക്കുകൂട്ടലില്‍ ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്ന തീരുമാനത്തിലത്തെുകയായിരുന്നു ഡോക്ടര്‍മാര്‍. വന്‍കുടലില്‍നിന്ന് ചെറുകുടലിലേക്ക് പിന്‍ എത്തിയാല്‍ വേഗത്തില്‍ ഇത് വിസര്‍ജനത്തിലൂടെ പോകുമെന്നായിരുന്നു പ്രതീക്ഷ. ഇതിനുള്ള കാത്തിരിപ്പിലായിരുന്നെങ്കിലും വ്യാഴാഴ്ച വീണ്ടും പീഡിയാട്രിക് സര്‍ജറി വിഭാഗം ഡോ. അശോക്കുമാറിന്‍െറ നേതൃത്വത്തില്‍ കുട്ടിയെ പരിശോധിച്ചു. ഇതില്‍ ഒരാഴ്ച പിന്നിട്ടിട്ടും പിന്‍ വന്‍കുടലില്‍തന്നെയെന്ന് സംശയം തോന്നിയതിനാല്‍ എക്സ്റേക്ക് വിധേയമാക്കി.
രാവിലെ എക്സ്റേ എടുത്തപ്പോഴാണ് പിന്‍ വന്‍കുടലില്‍തന്നെ കിടക്കുന്നതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ളെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.