പി.കെ. ശശിയെ രണ്ടു പദവികളിൽനിന്ന് സി.പി.എം ഒഴിവാക്കി

പാലക്കാട്: അച്ചടക്കനടപടിക്കു വിധേയനായ പി.കെ. ശശിയെ രണ്ടു ചുമതലകളിൽനിന്നുകൂടി ഒഴിവാക്കി സി.പി.എം. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്, ഹെഡ് ലോഡ് തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് എന്നീ പദവികളിൽനിന്നാണ് പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് ശശിയെ നീക്കിയത്. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റായി പാർട്ടി ജില്ല കമ്മിറ്റി അംഗം പി.എൻ. മോഹനൻ, ഹെഡ് ലോഡ് യൂനിയൻ ജില്ല പ്രസിഡന്‍റായി ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശി എന്നിവരെ തെരഞ്ഞെടുത്തു. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് തരംതാഴ്ത്തൽ നടപടി നേരിട്ടതിനു പിന്നാലെയാണ് രണ്ടു പദവികൾകൂടി പി.കെ. ശശിക്ക് നഷ്ടമാകുന്നത്. ശശിക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിക്ക് സംസ്ഥാന നേതൃത്വം നേരത്തേ അംഗീകാരം നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാ‍ർട്ടി പദവികളിൽനിന്നും ഒഴിവാക്കാനായിരുന്നു തീരുമാനം. ജില്ല കമ്മിറ്റി അംഗമായിരുന്ന ശശിയെ ഇതോടെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.

Tags:    
News Summary - CPM removed PK Sasi from two posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.