തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച സില്‍വമ്മക്ക് നാടിന്‍െറ വിട

പൂവാര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച സില്‍വമ്മക്ക് നാട് കണ്ണീരോടെ വിട നല്‍കി. നെയ്യാറ്റിന്‍കര ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചയോടെ ചെമ്പകരാമന്‍തുറയിലെ വീട്ടിലത്തെിച്ച മൃതദേഹം പുല്ലുവിള സെന്‍റ് ജേക്കബ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെ പുല്ലുവിള കടല്‍ത്തീരത്താണ് സില്‍വമ്മ (65) തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ സെല്‍വരാജ് കടലില്‍ ചാടിയാണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് അലംഭാവം കാട്ടിയതായി നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് എം. വിന്‍സെന്‍റ് എം.എല്‍.എ ഇടപെട്ടാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്.

സില്‍വമ്മയുടെ വീട് സന്ദര്‍ശിച്ച എം.എല്‍.എ 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സില്‍വമ്മയുടെ വീട്ടിലത്തെി അന്ത്യോപചാരം അര്‍പ്പിച്ചു.
ഇതിനിടെ വില്ളേജ് ഓഫിസറോ ആര്‍.ഡി.ഒയോ കലക്ടറോ എത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഒരു വിഭാഗം മൃതദേഹവുമായി കരുംകുളം പഞ്ചായത്ത് ഓഫിസും റോഡും ഉപരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇത് സ്ത്രീകള്‍ എതിര്‍ത്തതോടെ പ്രതിഷേധം ഉപേക്ഷിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.