മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുത്: ഉമ്മൻചാണ്ടി

കോഴിക്കോട്: കേരളത്തിൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാധ്യമനയം രൂപീകരിക്കാൻ പിണറായി സർക്കാർ നടപടി സ്വീകരിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങൾക്കു കൊണ്ടുവന്ന നിയന്ത്രണം ഏറെ വിമർശനങ്ങൾ സൃഷ്ടിച്ചതാണ്. ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങൾക്കു സ്വാതന്ത്ര്യം പ്രധാനമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.