നായ്ക്കളെ കൊല്ലാന്‍ അനുമതി നേടണം –ഹസന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ച് പേപിടിച്ച നായ്ക്കളെ കൊല്ലാന്‍ അനുവാദം നേടിയെടുക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍. മൃഗസ്നേഹികള്‍ പ്രതിഷേധിക്കുമെങ്കിലും അത്  മനുഷ്യസ്നേഹികളുടെ കടമയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തെരുവുനായ്ക്കള്‍ മനുഷ്യരെ കടിച്ചുകീറുന്നതും കൊലചെയ്യുന്നതും കാണുമ്പോഴെങ്കിലും കോടതികള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ തയാറാകണം. മനുഷ്യനെ മനുഷ്യന്‍ കൊലചെയ്താല്‍ അവന് വധശിക്ഷ വിധിക്കുന്ന നമ്മുടെ കോടതികള്‍ സില്‍വമ്മയെ കടിച്ചുകൊന്ന തെരുവുനായക്ക് വന്ധ്യംകരണമെന്ന ശിക്ഷയാണ് പരമാവധി നല്‍കാന്‍ ഇടയുള്ളത്. ഇത് എന്തു നീതിയാണെന്നും അദ്ദേഹം ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.