തിരുവനന്തപുരം: മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാവാെമന്ന സി.പി.എമ്മിെൻറ നിലപാടിനെതിരെ സിപിഐയുടെ രൂക്ഷ വിമര്‍ശം. ഇൗ വിഷയത്തിൽ കെ.എം മാണിയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിെൻറ തീരുമാനം. കെ.എം മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണം തേടേണ്ട സാഹചര്യമില്ല. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ സര്‍ക്കാര്‍. മാണി അവതരിപ്പിച്ച ബജറ്റ് പോലും മുന്നണി അംഗീകരിച്ചിട്ടില്ലെന്നും എക്സിക്യൂട്ടിവില്‍ അഭിപ്രായം ഉയര്‍ന്നു.
യു.ഡി.എഫ് വിട്ട് പുറത്തുവന്ന കേരള കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുന്നതാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ റിപ്പോര്‍ട്ട്. ഒപ്പം മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാവാം എന്ന സിപിഎം നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. മാണിയെ സഹകരിപ്പിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ മാണിയുടെ ബജറ്റ് പോലും എല്‍ഡിഎഫ് അംഗീകരിച്ചിട്ടില്ല. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമായാണ് ഈ സര്‍ക്കാര്‍. അങ്ങനെയുള്ള ഒരു മുന്നണിക്ക് മാണിയെ കൂടെക്കൂട്ടാന്‍ എങ്ങനെ കഴിയുമെന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു. സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കിന് കേരള കോണ്‍ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയാണ്. മാണിക്ക് ബി.ജെ.പിയോടൊപ്പം പോകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് എക്സിക്യുട്ടീവ് ഐകകണ്ഠേന അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.