തൃശൂര്‍: സ്വാശ്രയ കോളജ് വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളിലേക്കോ പിടിവാശിയിലേക്കോ പോയി വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. രക്ഷിതാക്കളും ആശങ്കയിലാണ്. ഇതൊരു തര്‍ക്കവിഷയമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.
സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിയാണോ തെറ്റാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. കോണ്‍ഗ്രസിന്‍െറ സംഘടനാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുമായി എ.ഐ.സി.സി നേതൃത്വം മുന്നോട്ടുപോകുകയാണ്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയകാര്യ സമിതി നേരത്തെ തന്നെ നിലവിലുണ്ട്. അതില്‍ അംഗങ്ങളുടെ എണ്ണം കൂടുതലായിരുന്നുവെന്ന് മാത്രം. സമിതി അതിനെ ഏല്‍പിച്ച ചുമതലകളുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.