മലപ്പുറം: വ്യാജരേഖകള്‍ ചമച്ചും വധഭീഷണി മുഴക്കിയും ബ്ളേഡ് മാഫിയ ദലിത് കുടുംബത്തിന്‍െറ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പൊന്നാനി ഈഴവത്തിരുത്തി പുന്നത്തിരുത്തി ചെറുകണ്ടശ്ശേരി വല്‍സരാജന്‍െറ ഉടമസ്ഥതയിലുള്ള വീട് അടങ്ങുന്ന 27 സെന്‍റ് സ്ഥലമാണ് പൊന്നാനിയിലെ ബ്ളേഡ് മാഫിയ തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് വല്‍സരാജന്‍െറ ഭാര്യ സതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്‍റി ബ്ളേഡ് ആക്ഷന്‍ ഫോറം, പട്ടികജാതി ക്ഷേമസമിതി, ബി.എസ്.പി തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ക്കൊപ്പമാണ് ഇവര്‍ വാര്‍ത്താസമ്മേളനത്തിനത്തെിയത്.
ട്രാവല്‍സ് നടത്തിപ്പില്‍ വന്ന സാമ്പത്തിക ബാധ്യതമൂലം പൊന്നാനിയിലെ പ്രമുഖ പണമിടപാടുകാരനില്‍നിന്ന് ഇവര്‍ 2013 ഏപ്രില്‍ 22ന് 18 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഒരു ലക്ഷത്തിന് മാസം എട്ട് ശതമാനം പലിശയായിരുന്നു വ്യവസ്ഥ. നിശ്ചിത സമയത്തിനകം 18.72 ലക്ഷം രൂപ കൈമാറിയെങ്കിലും കടം തന്ന വ്യക്തി കൂടുതല്‍ പണം ആവശ്യപ്പെട്ടു. പിന്നീട് പലതവണയായി 25 ലക്ഷം രൂപ കൂടി കൈമാറി. എന്നാല്‍, പലിശ ഇനിയും ബാക്കിയുണ്ടെന്ന് പറഞ്ഞ ഇയാള്‍ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വീട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അപമാനിക്കുകയും ചെയ്തു.
ഇതിനിടെ കടം വീട്ടാനായി ബാങ്കില്‍ പണയപ്പെടുത്തിയ 27 സെന്‍റും വീടും വ്യാജ രേഖ ചമച്ച് ബ്ളേഡ് മാഫിയ രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കി. ബാങ്ക് അധികൃതരും സബ് രജിസ്ട്രാര്‍ ഓഫിസ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് കൂട്ടു നിന്നതായി സതി ആരോപിച്ചു. 2.5 കോടി രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇവര്‍ തട്ടിയെടുത്തത്. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ വീടും സ്ഥലവും തങ്ങള്‍ക്ക് തിരിച്ചു തരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമാനരീതിയില്‍ എടപ്പാളില്‍ 80 വയസ്സുള്ള വ്യക്തിയുടെ 1.5 കോടി രൂപ വിലവരുന്ന വസ്തുവും തട്ടിയെടുത്തതായി ഭാരവാഹികള്‍ ആരോപിച്ചു. പൊന്നാനി, എടപ്പാള്‍, ചങ്ങരംകുളം, കുമരനെല്ലൂര്‍, പടിഞ്ഞാറങ്ങാടി ഭാഗങ്ങളില്‍ സമാന രീതിയിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബ്ളേഡ് മാഫിയക്ക് അടുത്ത ബന്ധമുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ആന്‍റി ബ്ളേഡ് ആക്ഷന്‍ ഫോറം സംസ്ഥാന സെക്രട്ടറി പത്തത്ത് അബ്ദു, ബി.എസ്.പി ജില്ലാ പ്രസിഡന്‍റ് ടി. അയ്യപ്പന്‍, പൗരാവകാശ സമിതി പ്രസിഡന്‍റ് ബാലന്‍ കണ്ണത്ത്, പട്ടികജാതി വനിതാ അവകാശ സംരക്ഷണ സമിതി പ്രസിഡന്‍റ് പി. മുണ്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.